ശ്രദ്ധേയമായി ഗുഡി പട് വ ദിനത്തിൽ ഹിന്ദു നവവത്സര സ്വാഗത് യാത്ര

യാത്രയിലെങ്ങും ശ്രീറാം ദർബാർ രഥം, ഛത്രപതി ശിവജി മഹാരാജ് രഥം, അയ്യപ്പ സ്വാമി രഥം, സിന്ധി ഢോൾ-ശെഹ്നായി, കേരള ചെണ്ടമേളം, ശിവകാലീന ആയുധ ദർശനം, ബൈക്ക് റാലി, വാദ്യങ്ങൾ തുടങ്ങിയവ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.

author-image
Honey V G
New Update
gudi padwa

മുംബൈ:SAAS കൊങ്കൺ പ്രാന്ത് ഗുഡി പട് വ ദിനത്തിൽ നടത്തപെട്ട 'ഹിന്ദു നവവത്സര സ്വാഗത് യാത്ര 2025'യാത്രയുടെ വ്യത്യസ്തത കൊണ്ടും മലയാളികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. വർഷങ്ങളായി ഇത്തരം നിരവധി പരിപാടികൾ നഗരത്തിൽ കൊങ്കൺ പ്രാന്തിന്റെ നേതൃത്വത്തിൽ നടന്നു വരാറുണ്ട്,പതിവുപോലെ ഈ വർഷവും ഹിന്ദു നവവത്സര സ്വാഗത് യാത്രയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.കൂടാതെ ആഘോഷയാത്രയിൽ SASS കൊങ്കൺ പ്രാന്തിന്റെ പ്രമുഖരായ പ്രവർത്തകരും സജീവമായി പങ്കാളികളായി. ജനറൽ സെക്രട്ടറി ഗിരീഷ് ജി. നായർ ഘാട്കോപ്പർ ഉപവിഭാഗ് പ്രധാനി അരുൺ കദം,മുളുണ്ട് ജില്ലാ സെക്രട്ടറി ചെല്ലദുരൈ തേവർ മുളുണ്ട് ഝുലേലാൽ താലൂക്ക് സെക്രട്ടറി മനോജ് മിശ്ര ഭാണ്ഡുപ് ഹിൽ താലൂക്ക് സെക്രട്ടറി പീച്ചിതായ് തേവർ മുളുണ്ട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി (IT) സുജയ് പാട്ടീൽ സേവക സംഘം ഗിരിജ നായർ & സിനേഷ് നായർ എന്നിവരും പങ്കെടുത്തു. യാത്രയിലെങ്ങും ശ്രീറാം ദർബാർ രഥം, ഛത്രപതി ശിവജി മഹാരാജ് രഥം, അയ്യപ്പ സ്വാമി രഥം, സിന്ധി ഢോൾ-ശെഹ്നായി, കേരള ചെണ്ടമേളം, ശിവകാലീന ആയുധ ദർശനം, ബൈക്ക് റാലി, വാദ്യങ്ങൾ തുടങ്ങിയവ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. SASS കൊങ്കൺ പ്രാന്ത് ഭാവിയിലും ഇത്തരം മത-സാംസ്കാരിക പരിപാടികളിൽ സജീവ പങ്കാളിത്തം തുടരുമെന്ന് ഭാരവാഹികൾ പറയുകയുണ്ടായി.

Mumbai City