/kalakaumudi/media/media_files/52luBGVSVpw1zMqXDs1Y.jpg)
അ​ഗർത്തല: ത്രിപുരയിൽ എച്ച്ഐവി ബാധിച്ച് 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ത്രിപുര എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഉദ്യോ​ഗസ്ഥനാണ് കണക്കുകൾ പുറത്തുവിട്ടത്. 828 എച്ച്ഐവി ബാധിതരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 527 പേർ ജീവനോടെയുണ്ട്. 47 പേർ ഇതുവരെ മരണമടഞ്ഞു. നിരവധി വിദ്യാർഥികൾ ത്രിപുരയ്ക്ക് പുറത്തുപോയി താമസിക്കുന്നുണ്ടെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.
220 സ്കൂളുകളിലും 24 കോളേജുകളിലും സർവകലാശാലകളിലുമായി നടത്തിയ വിവരശേഖരണത്തിൽ നിരവധി വിദ്യാർഥികൾ മയക്കുമരുന്ന് കുത്തിവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെയുള്ള 164 ആരോ​ഗ്യകേന്ദ്രങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
