കര്‍ണാടകയില്‍ രണ്ട് കുഞ്ഞുങ്ങളില്‍ സ്ഥിരീകരിച്ച എച്ച്എംപിവി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്രയാത്രകള്‍ നടത്തിയിട്ടില്ല.നേരത്തെ മുതലേ ഇന്ത്യയടക്കം ലോകത്ത് എല്ലായിടത്തുമുള്ള വൈറസാണ് എച്ച്എംപിവി എന്നും മന്ത്രാലയം വ്യക്തമാക്കി.ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഐസിഎം ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്.രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഈ രോഗം വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍. ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു.