/kalakaumudi/media/media_files/2025/03/14/dM0x5GmIuUtdS0jY6m2V.jpg)
ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് മോദി പറഞ്ഞു.
''ഏവര്‍ക്കും സന്തോഷകരവും വര്‍ണാഭമായതുമായ ഹോളി ആശംസിക്കുന്നു. നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും നിറങ്ങളാല്‍ സമൃദ്ധമാകട്ടെ'' എന്നും ആശംസിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രാര്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു. ഈ സന്തോഷ ഉത്സവം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നല്‍കുന്നു. എല്ലവരുടെയും ജീവിതത്തില്‍ നിറങ്ങളുടെ വര്‍ണങ്ങള്‍ പോലെ സന്തോഷവും സമാധാനവും ഉണ്ടാവണ്ടേ എന്ന് ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു.
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായാണ് ജനങ്ങള്‍ ഹോളി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഹോളിക ദഹന്‍ ഇന്നലെ നടന്നു.വര്‍ണങ്ങളുടെ ആഘോഷം കൂടിയാണ് ഈ ദിവസം.
ഉത്തരേന്ത്യയിലാണ് ഹോളി ഏറ്റവും വിപുലമായി ആഘോഷിക്കാറുള്ളത്. ഹോളിക എന്ന രാക്ഷസിയെ അഗ്‌നിക്കിരയാക്കുന്ന സങ്കല്‍പ്പം ഹോളിയുടെ ആദ്യ ദിനമാണ്. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്. എത്ര ശത്രുതയിലാണെങ്കിലും പരസ്പരം നിറങ്ങള്‍ വാരിയെറിയുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം.