പറക്കലിനിടെ സാങ്കേതിക തകരാര്‍; ദോഹ-ഹോങ്കോങ് ഖത്തര്‍ എയര്‍വേസ് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

ഖത്തര്‍ എയര്‍വേസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, QR816 ഫ്‌ളൈറ്റ് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം രാവിലെ 9 മണിക്ക് പുറപ്പെടുകയും ഉച്ചയ്ക്ക് 2:40 ഓടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തു

author-image
Biju
New Update
qatar

അഹമ്മദാബാദ്: ദോഹയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനം സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. 

ഖത്തര്‍ എയര്‍വേസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, QR816 ഫ്‌ളൈറ്റ് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം രാവിലെ 9 മണിക്ക് പുറപ്പെടുകയും ഉച്ചയ്ക്ക് 2:40 ഓടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തു.

'വിമാനത്തില്‍ വച്ചുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം, ദോഹ-ഹോങ്കോങ് ഖത്തര്‍ എയര്‍വേസ് വിമാനം മുന്‍കരുതല്‍ നടപടിയായി അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനം ഉച്ചയ്ക്ക് 2:40 ഓടെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി,' ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിമാനത്തില്‍ സമഗ്രമായ പരിശോധന നടത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-ല്‍ നിന്ന് വൈകുന്നേരം 5:30-ന് ഫ്‌ളൈറ്റ് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ടതായി എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ പറയുന്നു.

Qatar Airways