ഊട്ടി: സഞ്ചാരികളെ അത്ഭുതപ്പെടുത്തി ഊട്ടിയിൽ മഞ്ഞു വീഴ്ച. റെയിൽവേ സ്റ്റേഷൻ കുതിരപന്തയ മൈതാനം, കാന്തൽ, ഗുഡല്ലൂർ റോഡിലെ തലൈകുന്ത എന്നിവിടങ്ങളിൽ ആണ് കനത്ത മഞ്ഞു പെയ്യുന്നത്. കുടുതലും താഴ്ന്ന പ്രദേശങ്ങളിൽ ആണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
പകൽ ചൂടും രാത്രി തണുപ്പും അതി രാവിലെ കനത്ത ശൈത്യവുമാണ്. സാധാരണയായി മഞ്ഞു വീഴ്ച ഡിസംബറിൽ ആരംഭിച്ചു ജനുവരി അവസാനത്തോടെ അവസാനിക്കുകയാണ് പതിവ്. എന്നാൽ ജനുവരി 3ന് പൂജ്യം ഡിഗ്രിയും ജനുവരി മൈനസ് 1 ഡിഗ്രിയും ആയിരുന്നു കുറഞ്ഞ താപനില.
കഴിഞ്ഞ ദിവസങ്ങളിൽ വളരെ കാഠിന്യം കൂടിയ രീതിയിലാണ് മഞ്ഞു പെയ്യുന്നത്. ശനിയാഴ്ച രാവിലെ ഒരു ഡിഗ്രിയായി കുറഞ്ഞിരുന്നു. ഇനി വരുന്ന നാളുകളിൽ മഞ്ഞു വീഴ്ച്ച കൂടാനാണു സാധ്യത. മഞ്ഞു വീഴുന്നത് കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുകയാണ്.
പുല്ല് കരിഞ്ഞു പോകുന്നതിനാൽ കന്നുകാലികൾക്കു കനത്ത ഭക്ഷണ ഷാമം ഉണ്ടാക്കുന്നു. മാത്രമല്ല തേയില കൃഷിയിലും നാശ നഷ്ടങ്ങൾ കൂടുകയാണ്.
എന്നാൽ വിനോദ സഞ്ചാര മേഖലയിൽ വൻ മുന്നേറ്റമുണ്ട്.