കശ്മീരിലെ പഹൽഗാമിൽ 26 പേരെ വെടിവെച്ചുകൊന്ന ലഷ്കർ ഇ തൊയ്ബ ഭീകരരിൽ രണ്ടുപേരുടെ വീടുകൾ തകർത്തു. ഭീകരാക്രമണത്തിൽ പങ്കാളിയായ ആദിൽ ഹുസൈൻ തോകർ, ആസിഫ് ഷേയ്ഖ് എന്നിവരുടെ ജമ്മു കശ്മീരിലെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകർത്തത്. വീടിനുള്ളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രണത്തിൽ പ്രധാന പങ്കുവഹിച്ച ഭീകരനാണ് ആദിൽ ഹുസൈൻ തോകർ. ആസിഫ് ഷേയ്ഖിന് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
അതേസമയംബിഹാറിൽനടന്നസമ്മേളനത്തിൽ പാകിസ്ഥാനെതിരെകനത്തരീതിയിൽതിരിച്ചടിക്കുമെന്ന്പ്രധാനമന്ത്രിപറഞ്ഞു