/kalakaumudi/media/media_files/2025/09/19/yediyu-2025-09-19-12-57-32.jpg)
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് ക്ലീൻചിറ്റ് നൽകി ലോകായുക്ത പൊലീസ്. ബെംഗളൂരു ഹൗസിംഗ് കോംപ്ലക്സ് അഴിമതി കേസിലാണ് മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ലീൻചിറ്റ് നൽകിയത്.
ഹൗസിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കരാർ നൽകിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്.
ആരോപണം സാധൂകരിക്കാൻ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത പൊലീസ് റിപ്പോർട്ട് നൽകിയത്
.റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച ലോകായുക്തഎതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാരന് നിർദേശം നൽകി.
സാമൂഹ്യ പ്രവർത്തകൻ ടി.ജെ.എബ്രഹാം ആണ് 2017 ൽ നടന്ന കരാറിൽ അഴിമതി ആരോപിച്ച് യെദിയൂരപ്പയ്ക്കും കുടുംബത്തിനും എതിരെ പരാതി നൽകിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
