ഒരു വിമാനാപകടം സംഭവിക്കുമ്പോള്‍ ആദ്യം തിരയുന്നത് വിമാനത്തിന്റെ ബ്ലാക് ബോക്‌സായിരിക്കും.ദുരനന്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാകാന്‍ ആശ്രയിക്കുന്ന ഉപകരണമാണ് ബ്ലാക് ബോക്‌സ്.ബ്ലാക് ബോക്‌സെന്നാണ് ഈ ഉപകരണത്തിന് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ബോക്‌സ് കാണപ്പെടുന്നത്.ഏത് ശക്തമായ ആഘാതമേറ്റാലും വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കരുത്തുറ്റ ടൈറ്റാനിയം, ഉരുക്ക് ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം.വിമാനത്തിന്റെ വേഗത, ഉയരം, എഞ്ചിന്‍ പ്രവര്‍ത്തനം, നിയന്ത്രണങ്ങള്‍ തുടങ്ങിയ 80ലധികം വ്യത്യസ്ത രേഖപ്പെടുത്തുന്നുകൂടാതെ പൈലറ്റുമാരുടെ സംഭാഷണങ്ങള്‍, അലാറങ്ങള്‍, റേഡിയോ സംവാദങ്ങള്‍ എന്നിവയും രേഖപ്പെടുത്തുന്നു.ബ്ലാക്ക് ബോക്‌സ് വിമാനത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗത്താണ് സ്ഥാപിക്കുന്നത്. തീവ്രമായ താപം, വെള്ളം, ശക്തമായ ആഘാതങ്ങള്‍ എന്നിവയെ അതിജീവിക്കാന്‍ ഈ ഉപകരണത്തിന് കഴിയും.പ്രധാനമായി രണ്ട് ഘടകങ്ങളാണ് ബ്ലാക് ബോക്‌സില്‍ ഉണ്ടാകുക. റെക്കോഡിങ് സംവിധാനമായ ഫ്‌ലൈറ്റ് ഡേറ്റ റെക്കോഡറും.ബ്ലാക്ക് ബോക്‌സുകളില്‍ നിന്ന് വീണ്ടെടുക്കുന്ന ഡാറ്റ വിശകലനം ചെയ്യാന്‍ സാധാരണയായി 10-15 ദിവസമെടുക്കും.കടലില്‍ മുങ്ങിപ്പോയ ബ്ലാക് ബോക്‌സ് കണ്ടെത്താന്‍ 30 ദിവസത്തേക്ക് അള്‍ട്രാസൗണ്ട് സിഗ്‌നലുകള്‍ അയയ്ക്കുന്ന ബീക്കണ്‍ സജ്ജീകരിച്ചിരിക്കും. ഡോക്ടര്‍ ഡേവിഡ് വാറനാണ് ബ്ലാക് ബോക്‌സ് കണ്ടുപിടിച്ചത്.ആദ്യകാലത്ത് വാറന്‍ എആര്‍എല്‍ ഫ്‌ലൈറ്റ് മെമ്മറി യൂണിറ്റ് എന്ന പേരില്‍ ഒരു പ്രോട്ടോടൈപ്പ് സൃഷ്ടിച്ചു. ഇത് നാല് മണിക്കൂര്‍ വരെ വോയ്സ്, ഫ്‌ലൈറ്റ്-ഇന്‍സ്ട്രുമെന്റ് ഡാറ്റ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിച്ചു.1963ല്‍, രണ്ട് മാരകമായ വ്യോമയാന ദുരന്തങ്ങള്‍ക്ക് ശേഷം, ഫ്‌ലൈറ്റ് റെക്കോര്‍ഡറുകള്‍ നിര്‍ബന്ധമാക്കി. ഓസ്ട്രേലിയയായിരുന്നു ആദ്യമായി നടപ്പാക്കിയത്. ബ്ലാക്ക് ബോക്സിന്റെ ആദ്യകാലത്ത് വിവരങ്ങള്‍ ഒരു ലോഹ സ്ട്രിപ്പിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് മാഗ്‌നറ്റിക് ഡ്രൈവുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ സോളിഡ്-സ്റ്റേറ്റ് മെമ്മറി ചിപ്പുകള്‍ ഉപയോഗിക്കുന്നു.പ്രകാശം അകത്തേക്ക് കടക്കുന്നത് തടയുന്നതിനായി നിര്‍മ്മിച്ച ഒരു പെട്ടിയിലായിരുന്നു ഫിലിം പ്രവര്‍ത്തിച്ചിരുന്നത്. അതിനാലാണ് 'ബ്ലാക്ക് ബോക്‌സ്'എന്ന പേര് ലഭിച്ചത്. റെക്കോര്‍ഡറിന്റെ പുറം ഓറഞ്ച് നിറമായിരുന്നിട്ടും ബ്ലാക്ക് ബോക്‌സ് എന്ന പേര് നിലനിന്നു. എളുപ്പത്തില്‍ തിരിച്ചറിയാനാണ് ബ്ലാക്ക് ബോക്‌സിന്റെ പുറം ഭാഗത്തിന് ഓറഞ്ച് നിറം നല്‍കിയിരിക്കുന്നത്.