മുംബൈയില്‍ കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; 8 മരണം

മുംബൈ ഘട്‌കോപ്പറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുള്ള പടുകൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്.

author-image
Rajesh T L
New Update
mumbai accident
Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ശക്തമായ മഴയെയും പൊടിക്കാറ്റില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണ് എട്ട് മരണം. അപകടത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 

മുംബൈ ഘട്‌കോപ്പറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെട്രോള്‍ പമ്പിന് എതിര്‍ വശത്തുള്ള പടുകൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 500,000 രൂപ നഷ്ടപരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

accident mumbai