കനത്ത തിരിച്ചടി ഇന്ത്യാക്കാർക്ക്; ഉടനെ മടങ്ങണം, രാജ്യം വിട്ട് പോകരുതെന്നും ജീവനക്കാരോട് കമ്പനികൾ; എച്ച്1-ബി വീസ ഫീ വർധനയിൽ ആശങ്ക

എച്ച്1-ബി വീസ നയത്തിൽ ട്രംപ് സർക്കാർ വരുത്തിയ കടുത്ത ഫീസ് വർധനയെ തുടർന്ന് ജീവനക്കാരോട് ഉടൻ അമേരിക്കയിലേക്ക് മടങ്ങണമെന്നും രാജ്യം വിട്ട് പോകരുതെന്നും മെറ്റ, മൈക്രോസോഫ്റ്റ് അടക്കം കമ്പനികൾ ആവശ്യപ്പെട്ടു.

author-image
Devina
New Update
flight

ദില്ലി: എച്ച്1-ബി വീസ ഫീസ് വർധിപ്പിച്ച ട്രംപിൻ്റെ നടപടിക്ക് പിന്നാലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മെറ്റ്, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികൾ.

 എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികൾ, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടൻ മടങ്ങിവരാനും ആവശ്യപ്പെട്ടു.

ട്രംപ് സർക്കാരിൻ്റെ ഉത്തരവിൻ്റെ വിശദാംശങ്ങൾ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവർ യുഎസിൽ തുടരണമെന്ന് മെറ്റ ഇമെയിൽ വഴി നിർദേശം നൽകി.

 അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ മടങ്ങിവരണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച്-1ബി വീസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ട്രംപ് സർക്കാർ ഉയർത്തിയത്.

 അമേരിക്കയിൽ ഈ വീസ കൈവശം വെച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്.

 ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും.

 മൂന്ന് വർഷ കാലാവധിയുള്ള ഈ എച്ച്1-ബി വീസ ഫീസ് വർധിപ്പിക്കുന്നത് അമേരിക്കയിലെ തൊഴിലാളികൾക്ക് തൊഴിലവസരം ലഭ്യമാക്കാനാണെന്ന് ട്രംപ് സർക്കാർ വിശദീകരിക്കുന്നു.

കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം അമേരിക്കയിലെ എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്.

അംഗീകൃത എച്ച്1-ബി വീസ ഉടമകളിൽ 71% പേരും ഇന്ത്യക്കാരാണ്. പട്ടികയിൽ രണ്ടാമത് ചൈനയാണ്. 11.7 ശതമാനം പേർ ചൈനയിൽ നിന്നാണെന്നാണ് കഴിഞ്ഞ വർഷത്തെ കണക്ക്.