/kalakaumudi/media/media_files/2025/06/28/ygfds-2025-06-28-13-22-03.jpg)
ഹൈദരാബാദ്: ഇന്ത്യയില്‍ നിന്ന് നിര്‍മിക്കപ്പെടുന്ന അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പെരുകുന്നു. വിവിധ ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പുകളിലാണ് വലിയ രീതിയില്‍ നിയമലംഘനം നടക്കുന്നത്. കാഴ്ചക്കാരില്‍ നിന്ന് വന്‍തുക ഈടാക്കിയാണ് ഈ നഗ്‌നതാ പ്രദര്‍ശനം. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ച് ഇത്തരം ഉള്ളടക്കങ്ങളുടെ പ്രദര്‍ശനം നിയമവിരുദ്ധമാണെങ്കിലും ഇത്തരക്കാര്‍ക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഓണ്‍ലൈന്‍ ആപ്പ് വഴി സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ പങ്കുവെച്ച കേസില്‍, ഹൈദരാബാദില്‍ നിന്നുള്ള ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് തങ്ങള്‍ ഇത് ചെയ്തിരുന്നതെന്നാണ് ദമ്പതിമാരുടെ വാദം. ഐടി നിയമം അനുസരിച്ചാണ് അറസ്റ്റ്.
ഉന്നതവിദ്യാഭ്യാസം തേടുന്ന ഇവരുടെ മക്കള്‍ പഠനത്തില്‍ ഉന്നത വിജയം നേടിയവരാണ്. ഒരാള്‍ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണെന്നും മറ്റൊരാള്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 470 ല്‍ 468 മാര്‍ക്ക് നേടിയ ആളാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓട്ടോഡ്രൈവറായിരുന്ന ഭര്‍ത്താവിന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലും പഠനച്ചിലവിനും ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താനാകാത്തതിനാലുമാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. സ്വന്തം ജോലിയില്‍ നിന്ന് നേടിയിരുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയാണ് ഇവര്‍ തത്സമയ സ്ട്രീമിങിലൂടെ നേടിയിരുന്നത്. 2000 രൂപവരെ ഇതിനായി ഒരാളില്‍ നിന്ന് ഈടാക്കിയിരുന്നു. എച്ച്ഡി ക്യാമറകളും മറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.