ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക്; വേഗ പരീക്ഷണത്തിൽ പുത്തൻ ചുവടുവെപ്പുമായി ഇന്ത്യ

ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീമിന്റെയും ഇൻക്യൂബേറ്റഡ് സ്റ്റാർട്ടപ്പിന്റെയും സംയുക്ത സംരംഭമാണ് ഹൈപ്പർലൂപ്പ് ട്രാക്ക്.

author-image
Subi
New Update
hyper

ന്യൂഡൽഹി:ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് റയിൽവേയുടെയും ടി മദ്രാസിന്റെയും സഹകരണത്തോടെ തയ്യാറായി.ഹൈപ്പർലൂപ്പിന്റെ ആദ്യ പരീക്ഷണത്തെക്കുറിച്ചു റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. 410 മീറ്റർ ഉള്ള ഹൈപർലൂപ്പ് ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.മദ്രാസ് ടിയുടെ യ്യൂർ ക്യാമ്പസിലാണ് ഭാവിതലമുറയെ യാത്രാവിപ്ലവത്തിലേക്ക് നയിക്കുന്ന ടെസ്റ്റ് ട്രാക്ക് നിർമിച്ചിരിക്കുന്നത്.

 

ടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീമിന്റെയും ഇൻക്യൂബേറ്റഡ് സ്റ്റാർട്ടപ്പിന്റെയും സംയുക്ത സംരംഭമാണ് ഹൈപ്പർലൂപ്പ് ട്രാക്ക്.ഹൈപ്പർലൂപ്പ് സാങ്കേതികത ഉടൻ യാഥാർഥ്യമാക്കാനുള്ള ഇന്ത്യയുടെ സാധ്യതയെക്കുറിച്ചു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച മന്ത്രി ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്കിൽ 100 കിലോമീറ്റർ വേഗതയിൽ പരീക്ഷണം നടത്തി എന്നാൽ മണിക്കൂറിൽ 600 കിലോമീറ്റർ വേഗത കൈവരിക്കുകയാണ് അടുത്ത ലക്ഷ്യം.

 

ഇന്ത്യയുടെ അതിവേഗ ഗതാഗതം എന്ന സ്വപ്നത്തിന്റെ തുടക്കമായാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ കാണുന്നത്.2012 ഇലോൺ മസ്‌കാണ് ഹൈപ്പർലൂപ്പ് ആശയം ജനകീയമാക്കിയയത്. ആശയത്തെ ലോകമാകെ ഏറ്റെടുക്കുകയായിരുന്നു.രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.ഹൈപ്പർലൂപ്പിലൂടെ സഞ്ചരിക്കുന്ന പോടുകളുടെ പരീക്ഷണ ഓട്ടമാണ് ഇതിൽ പ്രധാനം.താഴ്ന്ന മർദ്ദാവസ്‌ഥയിലുള്ള ഹൈപ്പർലൂപ്പിലൂടെ അസാധാരണമായ വേഗതയിൽ പോഡുകൾക്കു സഞ്ചരിക്കാൻ സാധിക്കും ഓരോ പൊടിക്കും 24 മുതൽ 28 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ട്ടോ പോയിന്റ് യാത്ര വേഗത്തിലാക്കാൻ സാധിക്കും.അതിവേഗ യാത്ര എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഹൈപ്പർലൂപ്പെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

hyperloop