/kalakaumudi/media/media_files/2025/11/21/gavai-2-2025-11-21-15-27-11.jpg)
ന്യൂഡല്‍ഹി: യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. അംബേദ്കറാണ് തന്റെ വഴികാട്ടിയെന്നും തന്റെ വിധിയിലൂടെ പൗരാവകാശമുയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിആര്‍ ഗവായ് പറഞ്ഞു.
അധികാര പദവി ജനസേവനത്തിനുള്ള മാര്‍ഗമായിട്ടാണ് കാണുന്നത്. തന്റെ പ്രയാണത്തില്‍ സുപ്രീം കോടതിയിലെ സമൂഹം നല്‍കിയ പിന്തുണ വലുതാണെന്നും ബിആര്‍ ഗാവായ് പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനമാണ്.
സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച്ച സ്ഥാനമേല്‍ക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
