/kalakaumudi/media/media_files/2025/11/02/icc-cricket-2025-11-02-22-35-24.jpg)
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ദക്ഷിണാഫ്രിക്ക 12 ഓവറില്‍ രണ്ടിന് 62 എന്ന നിലയിലാണ്. ആദ്യം ടസ്മിന്‍ ബ്രിട്ട്‌സിന്റെ (23) വിക്കറ്റ് ഷ്ടമായി. അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ ടസ്മിന്‍ റണ്ണൗട്ടായി.
അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ലോറ വോള്‍വാര്‍ഡ് (35), സുനെ ലുസ് (0) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ 299 റണ്‍സ് നേടി. ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
