ഐസ്‌ക്രീമില്‍ മനുഷ്യൻ്റെ വിരല്‍;  പ്രമുഖ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി

ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം കഴിച്ചു തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ നാവിലെന്തോ തടയുന്നതായി അനുഭവപ്പെടുകയായിരുന്നു. വിരല്‍ കണ്ടെത്തിയുടന്‍ പൊലീസില്‍ വിവരമറിയിച്ചു.

author-image
Anagha Rajeev
New Update
f
Listen to this article
0.75x1x1.5x
00:00/ 00:00

മനുഷ്യൻ്റെ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയന്‍ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്‌ക്രീം കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. യമ്മോ എന്ന കമ്പനിയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീമിലായിരുന്നു മനുഷ്യ വിരല്‍ കണ്ടെത്തിയത്. ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം കഴിച്ചു തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ നാവിലെന്തോ തടയുന്നതായി അനുഭവപ്പെടുകയായിരുന്നു. വിരല്‍ കണ്ടെത്തിയുടന്‍ പൊലീസില്‍ വിവരമറിയിച്ചു.

ഐസ്‌ക്രീമിന്റെ ശേഷിച്ച ഭാഗവും കൈ വിരലും പൊലീസില്‍ ഏല്‍പ്പിച്ചു. ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പൂനെയിലെ ഇന്ദാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം കമ്പനിക്ക് കേന്ദ്ര ലൈസന്‍സ് ഉണ്ട്. കൂടുതല്‍ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിര്‍മാണ കമ്പനിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 

ice cream finger found in ice cream