‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന ആശയം നുണ’; രാഹുൽ ഗാന്ധി

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്.മോദി സർക്കാർ മരവിപ്പിച്ചിരിക്കുന്നത് കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണെന്നും രാഹുൽ പറഞ്ഞു

author-image
Greeshma Rakesh
New Update
rahul gandhi

രാഹുൽ ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡൽഹി:  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണയാണെന്ന് രാഹുൽ ഗാന്ധി.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെയുള്ള ക്രിമിനൽ നടപടിയാണിതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് പിന്നിലെന്നും  രാഹുൽ ​ആരോപിച്ചു.

ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. എന്നാൽ, കോൺഗ്രസിനെതിരായ ഈ ക്രിമിനൽ നടപടിക്കെതിരെ ഇവർ പ്രതികരിക്കുന്നില്ല. മോദി സർക്കാർ മരവിപ്പിച്ചിരിക്കുന്നത് കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

 

 

 

BJP rahul gandhi congress narendra modi amit shah loksabha electon 2024