/kalakaumudi/media/media_files/2025/11/18/madeena-bas-2025-11-18-15-34-42.jpg)
മദീന :മദീനയിൽ ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി നാൽപതോളം പേർ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുള്ള വിവരം ലഭിച്ചു .
മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് അപകടത്തിൽപെട്ടത്. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.
മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത് .
ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ മരണസംഖ്യ സംബന്ധിച്ച അന്തിമ കണക്കുകൾക്ക് വ്യക്തത ലഭിക്കുക.
നാട്ടിൽ നിന്നുള്ള രേഖകൾ ഉൾപ്പടെ അതിവേഗം പൂർത്തിയാക്കി എത്തിക്കുന്നുണ്ട്. ഫോറൻസിക് സാംപിളുകൾ ഇന്നലെ തന്നെ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു.
മൃതദേഹം തിരിച്ചറിയുന്ന നടപടി നാളെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാകും ബാക്കി തീരുമാനങ്ങൾ ഉണ്ടാകുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
