'അങ്ങനെ സംഭവിച്ചാൽ മനുഷ്യകുലം മുടിയും'; ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

370 മീറ്റർ വ്യാസമുള്ള അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ ഛിന്നഗ്രഹം 2029 ഏപ്രിൽ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്നാണ് ശാസ്ത്ര ലോകം നൽകുന്ന മുന്നറിയിപ്പ്

author-image
Greeshma Rakesh
New Update
isro

asteroid Hitting earth real possibility must prepare says isro chief s somanath

Listen to this article
0.75x 1x 1.5x
00:00 / 00:00

ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെപ്പറ്റി തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. 370 മീറ്റർ വ്യാസമുള്ള അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ ഛിന്നഗ്രഹം 2029 ഏപ്രിൽ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്നാണ് ശാസ്ത്ര ലോകം നൽകുന്ന മുന്നറിയിപ്പ്. 

2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. ഇത്തരം ഛിന്നഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ ഏജൻസികൾ. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയും ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് സോമനാഥ് പറയുന്നത്.

’’ 70 -80 വർഷം വരെയാണ് മനുഷ്യരുടെ സാധാരണ നിലയിലുള്ള ആയുസ്സ്. ഇക്കാലയളവിനിടെയിലെ ജീവിതത്തിൽ ഇത്തരമൊരു ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവയൊന്നും സാധ്യമല്ലെന്ന് നാം ധരിക്കുന്നു. എന്നാൽ ചരിത്രം പരിശോധിച്ച് നോക്കൂ. ഇത്തരത്തിൽ ഛിന്നഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി കൂട്ടുമുട്ടുന്നതൊക്കെ സാധാരണമാണ്. ഒരു ഛിന്നഗ്രഹം വ്യാഴവുമായി കൂട്ടിമുട്ടുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിഭാസം ഭൂമിയിൽ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കും. ഇതെല്ലാം സാധ്യതകളാണ്. നാം അതിനായി തയ്യാറെടുത്തിരിക്കണം. നമ്മുടെ ഭൂമിയ്ക്ക് ഇങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല നാം. മനുഷ്യനും ജീവന്റെ എല്ലാ കണികയും ഇവിടെ നിലനിൽക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാൽ മേൽപ്പറഞ്ഞ പോലെയുള്ള പ്രതിഭാസത്തെ ചെറുക്കാൻ ഒരുപക്ഷെ നമുക്കായെന്ന് വരില്ല. അതിനെതിരെയുള്ള ബദൽ മാർഗ്ഗങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അതായത് അത്തരം ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നതിനെ നേരത്തെ കണ്ടെത്തി അതിന്റെ ഗതി മാറ്റാൻ കഴിയുന്ന സാങ്കേതിക വിദ്യ അവലംബിക്കണം. ചിലപ്പോൾ ഇത് അസാധ്യമായേക്കാം. അതിനായുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കണം,‘‘എസ് സോമനാഥ് പറഞ്ഞു.എന്താണ് ബെന്നു ഛിന്ന​ഗ്രഹം? 

ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠനം നടത്തിവരികയാണ്. അതിന്റെ ഭാഗമായി നിലവിൽ വന്ന ഡാർട്ട് മിഷൻ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മേഖലയിൽ പഠനങ്ങൾ നടത്തിവരികയാണെന്ന് ഐഎസ്ആർഒയും പറഞ്ഞു.‘ഇത്തരം പ്രതിരോധ പദ്ധതികൾക്ക് വരും ദിവസങ്ങളിൽ പൂർണ്ണരൂപം നൽകും. ഛിന്നഗ്രഹ ഭീഷണി യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ എല്ലാവരും അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിനായി കൂട്ടായി പ്രവർത്തിക്കും. ലോകത്തെ സുപ്രധാന ബഹിരാകാശ ഏജൻസി എന്ന നിലയിൽ ഞങ്ങളും ആ ഉത്തരവാദിത്തം ഏറ്റെടുക്കും.

ഈ ദൗത്യം ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല. ലോകത്തിനാകെ വേണ്ടിയാണ്,’’ അദ്ദേഹം പറഞ്ഞു.1908ൽ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്‌ക വനമേഖലയിൽ ഛിന്നഗ്രഹമെന്ന് കരുതുന്ന ബഹിരാകാശ വസ്തു പൊട്ടിത്തെറിഞ്ഞ് 2,200 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനഭൂമി കത്തിനശിച്ചിരുന്നു. എട്ട് കോടിയോളം മരങ്ങളാണ് ഈ അപകടത്തിൽ നശിച്ചത്.

 

 

 

 

s somanath asteroid isro