സ്വർണം നഷ്ടമായതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ -കേദാർനാഥ് ക്ഷേത്ര കമ്മിറ്റി

കേദാർനാഥ് ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ അവിമുക്തേശ്വരാനന്ദിന് അവകാശമില്ല. രാഷ്ട്രീയ അജണ്ട വെച്ചാണ് അവിമുക്തേശ്വരാനന്ദ് പെരുമാറുന്നത്. ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
Anagha Rajeev
New Update
kedarnath
Listen to this article
0.75x1x1.5x
00:00/ 00:00

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമു​ക്തേശ്വരാനന്ദ് സരസ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ്. കേദാർനാഥ് ക്ഷേത്രത്തിൽ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണ്. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാനും വെല്ലുവിളിക്കാനും ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് പകരം പൊലീസിൽ പരാതി നൽകി അന്വേഷണം ആവശ്യപ്പെടുകയാണ് വേണ്ടത്. അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാമെന്നും തെളിവുകൾ നൽകാവുന്നതാണെന്നും അജേന്ദ്ര അജയ് പറഞ്ഞു.

കേദാർനാഥ് ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ അവിമുക്തേശ്വരാനന്ദിന് അവകാശമില്ല. രാഷ്ട്രീയ അജണ്ട വെച്ചാണ് അവിമുക്തേശ്വരാനന്ദ് പെരുമാറുന്നത്. ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. 

Supreme Court