/kalakaumudi/media/media_files/2025/12/16/ilayaraja-2025-12-16-16-37-26.jpg)
സംഗീത സംവിധായകൻ ഇളയരാജയുടെ സംഗീതയാത്രയുടെ 50-ാം വർഷം ആഘോഷിക്കുന്നത് ബംഗളുരുവിലെ അക്ഷയപാത്ര ഫൗണ്ടേഷനൊപ്പം ആണ്.
ജനുവരിയിൽ ബംഗളുരുവിലെ ഫൗണ്ടേഷനുമായി ചേർന്ന് വൻ സംഗീതപരിപാടിയാണ് സംഘടിപ്പിക്കുന്നത് .
ഫൗണ്ടേഷന്റെ 25 -ാം വാർഷികംകൂടിയാണ്.
23 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് ദിവസവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന അക്ഷയപാത്രയ്ക്ക് ഫണ്ട് കണ്ടെത്താൻ കൂടിയാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത് .
ഭക്ഷണം വയർ നിറയ്ക്കുമ്പോൾ പാട്ട് ഹൃദയം നിറയ്ക്കുമെന്നും നല്ലൊരു ഉദ്യമത്തിനൊപ്പം 50-ാം വാർഷികം ആഘോഷിക്കുന്നതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്നും ഇളയരാജ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
