ഒഡീഷ: സംസ്ഥാനത്തുടനീളമുള്ള അനധികൃത തൊഴിലാളികളെ കണ്ടെത്തി ജോലിയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയുന്നതിനായുളള പ്രവര്‍ത്തനം ഇതിനകം തന്നെ നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു ഔട്ട്സോഴ്സിംഗ് കമ്പനിയും ഒരു ബംഗ്ലാദേശിയെയും ജോലിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
'ഒഡീഷയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ തിരിച്ചറിയുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും ഇനി, സംസ്ഥാനത്തെ ഒരു ഔട്ട്സോഴ്സിംഗ് കമ്പനി വഴിയും ഒരു ബംഗ്ലാദേശിയും ജോലിയില്‍ ഇല്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും' സംസ്ഥാന നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രന്‍ പറഞ്ഞു.ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന അക്രമണത്തിനുശേഷം സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
സര്‍ക്കാര്‍ ഏജന്‍സികള്‍ വിവിധ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദേശികശളെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.