/kalakaumudi/media/media_files/XbCvJ393h2wVJ0iJdNrY.jpg)
illicit liquor case
ഈ വര്‍ഷത്തെ ജന്മദിനാഘോഷം ഒഴിവാക്കി കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്. തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തത്തില്‍ ഇരകളായവരെ ആശുപത്രിയില്‍ എത്തി വിജയ് സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്ക് ആശ്വാസവുമായാണ് വിജയ് എത്തിയത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആശുപത്രി സന്ദര്‍ശനത്തിനു പിന്നാലെ താരം സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
