റായ്പുര്‍: മാവോയിസ്റ്റുകളെ 2026 മാര്‍ച്ച് 31 ആകുമ്പോള്‍ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തിസ്ഗഡിലെ നടത്തിയ റായ്പുരില്‍ രാഷ്ട്രപതിയുടെ പൊലീസ് കളര്‍ അവാര്‍ഡ് ദാനച്ചടങ്ങിലാണ് ഇക്കാര്യം ആഹ്വാനം ചെയ്തത്. മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതില്‍ ഛത്തീസ്ഗഡ് സര്‍ക്കാരും പ്രതിജ്ഞാബന്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
''മവോയിസത്തില്‍നിന്നു ഛത്തീസ്ഗഡ് മോചിതമായാല്‍ മുഴുവന്‍ രാജ്യത്തിനും അതു ഗുണം ചെയ്യും.'' അമിത് ഷാ പറഞ്ഞു. മവോയിസ്റ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. മവോയിസ്റ്റുകളോട് ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു.