/kalakaumudi/media/media_files/2026/02/06/vijay-2026-02-06-11-49-31.jpg)
ചെന്നൈ: ആദായ നികുതിയുമായി ബന്ധപ്പെട്ട കേസില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
2016-17 വര്‍ഷത്തെ വരുമാനത്തില്‍ 15 കോടി രൂപ റിട്ടേണ്‍സില്‍ കാണിച്ചില്ലെന്നായിരുന്നു കേസ്. പുലി സിനിമയില്‍ നിന്ന് ലഭിച്ച വരുമാനമാണ് മറച്ചുവച്ചത്. ഇതേതുടര്‍ന്ന് ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
