തമിഴ്‌നാട്ടില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡില്‍ തളളി

തമിഴ്‌നാട്ടിലെ ദുരൈപാക്കത്താണ് സംഭവം. കഷ്ണങ്ങളായി വെട്ടിമുറിച്ച മൃതദേഹം ഇന്ന് പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ കണ്ടത്. മണലി സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

author-image
Prana
New Update
murder crime
Listen to this article
0.75x 1x 1.5x
00:00 / 00:00

യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ജനവാസമേഖലയിലെ റോഡില്‍ ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ ദുരൈപാക്കത്താണ് സംഭവം. കഷ്ണങ്ങളായി വെട്ടിമുറിച്ച മൃതദേഹം ഇന്ന് പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ കണ്ടത്. മണലി സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംശയംതോന്നിയ പ്രദേശവാസികള്‍ റോഡരികില്‍ കിടന്ന സ്യൂട്ട്‌കേയ്‌സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ക്കൊണ്ടുവന്ന് തളളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

 

dead body found murder road tamilnadu