തെലങ്കാനയിൽ മുഖ്യമന്ത്രിയെക്കെതിരെ വിമർശിച്ച കർഷകന്റെ വിഡിയോ പുറത്തു വിട്ടു: രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ

പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയ്ക്ക് പിന്നാലെ സഹപ്രവർത്തക തൻവി യാദവും അറസ്റ്റിലായി. രാവിലെ വീട്ടിൽ കയറിയാണ് തൻവിയെയും അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്.

author-image
Rajesh T L
New Update
iop

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ എണ്ണം 2 ആയി. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയ്ക്ക് പിന്നാലെ സഹപ്രവർത്തക തൻവി യാദവും അറസ്റ്റിലായി.

രാവിലെ വീട്ടിൽ കയറിയാണ് തൻവിയെയും അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കർഷകന്‍റെ ബൈറ്റിൽ അസഭ്യ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ  നാടകീയമായി പുലർച്ചെ വീട്ടിൽ കയറിയാണ് രേവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രേവതിയുടെ ഭർത്താവ് ചൈതന്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രേവതിയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പൾസ് ന്യൂസ് ബ്രേക്കിന്‍റെ ഓഫീസും സീൽ ചെയ്തു. 

journalist telangana chief minister Telangana cm