/kalakaumudi/media/media_files/2025/04/15/Fp89wBrexqJ4kIDKLAcJ.jpg)
മുംബൈ:മുംബൈയിൽ ഗ്ലോബൽ റിക്രൂട്ട്‌മെന്റ്, സ്‌കിൽ ഡെവലപ്മെന്റ് മേഖലകളിലെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ് ദ്ഘാടനം ഏപ്രിൽ 13 ന് നടന്നു. ആധുനിക സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറും ഉൾക്കൊള്ളുന്നതാണ് പുതിയ ഓഫീസ്. ചടങ്ങിൽ ജെ.കെ. സാവോ, പ്രിൻസിപ്പൽ ജനറൽ മാനേജർ, BSNL ലിമിറ്റഡ്, രഘുനാഥ് കുൽക്കർണി, ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം, മുര്‍ജി പട്ടേൽ, എം.എൽ.എ, ഡോ. പി. ജെ. അപ്രൈൻ, പ്രസിഡണ്ട്, INMECC (മഹാരാഷ്ട്ര ചാപ്റ്റർ) എന്നിവർ സന്നിഹിതരായിരുന്നു. കമ്പനിയുടെ ആഗോള കാഴ്ചപ്പാടും, നൈപുണ്യ വികസനം, അന്താരാഷ്ട്ര മൈഗ്രേഷൻ, ആഗോള സഹകരണം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടവും സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ യുവജനങ്ങൾക്ക് വിദേശ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സീഗൾ ഗ്രൂപ്പ് വഹിക്കുന്ന പങ്കിനെ മുഖ്യാതിഥി ജെ. കെ. സാവോ പ്രശംസിച്ചു. ഇത്തരമൊരു ദൗത്യത്തിന് കെട്ടുറപ്പുള്ള ഡിജിറ്റൽ അടിത്തറയുടെ പ്രാധാന്യവും വിശദീകരിച്ചു. പത്തോളം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സീഗൾ ഗ്രൂപ്പിന് ഇന്ത്യയിൽ 15 ബ്രാഞ്ചുകളുണ്ട് . നാലു പതിറ്റാണ്ടായി ആയിരക്കണക്കിന് യുവാക്കൾക്കാണ് സ്ഥാപനം തൊഴിലവസരങ്ങൾ പ്രദാനം ചെയ്ട്ടുള്ളത്