എല്ലാക്കൊല്ലവും വരുമാനത്തിലെ സർപ്ലസ് തുക കേന്ദ്രസർക്കാരിന് നല്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക എക്കാലത്തെയും റെക്കോർഡ് തുകയായ 2.5 ലക്ഷം കോടി രൂപ ആയിരിക്കും.ചില കണക്കുകള്‍ പ്രകാരം ഈ തുക 3 ലക്ഷം കോടി രൂപ വരെയാവാം..വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പകൾ, നിക്ഷേപങ്ങൾ,ഡോളർ വിറ്റഴിക്കൽ എന്നിങ്ങനെ റിസര്‍വ്വ് ബാങ്ക് നേടുന്ന വരുമാനത്തില്‍ നിന്ന് ചിലവുകള്‍ കിഴിച്ച് ബാക്കിയുള്ള തുകയാണ് കൈമാറ്റം ചെയ്യാറുള്ളത്.
2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയാണ് നിലവിലെ ഏറ്റവും വലിയ തുക. ഇങ്ങനെ ലഭിക്കുന്ന തുകകൊണ്ട് ഗവണ്‍മെന്റിന് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപദ്ധതികൾക്ക് പണം ഉറപ്പാക്കാനും വലിയ സഹായമാകും.
ജിഡിപിയുടെ 0.1 മുതൽ 0.4% വരെയാണ് കീഴ്‍വഴക്കപ്രകാരം റിസർവ് ബാങ്ക് കൈമാറിയിരുന്ന സർപ്ലസ്. എന്നാൽ, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇത് 0.5-0.55% വരെയായി.
ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വരുമെന്ന് ഇതിവൃത്തങ്ങള്‍ അറിയിച്ചു.