ഷൂട്ടിങ്ങിനിടെ സഹതാരത്തോട് അപമര്യാദ; യൂട്യൂബര്‍ അറസ്റ്റില്‍

ഷൂട്ടിങ്ങിനിടെ പ്രസാദ് ബെഹറ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവതി ഈ വെബ് സീരിസില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

author-image
Prana
New Update
prasad behara

വെബ് സീരിസ് ഷൂട്ടിനിടെ സഹതാരത്തോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രശസ്ത തെലുങ്ക് യൂട്യൂബര്‍ പ്രസാദ് ബെഹറ അറസ്റ്റില്‍. ജൂബിലി ഹില്‍സ് പോലീസാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
'പെള്ളിവാരമണ്ടി' എന്ന വെബ് സീരിസ് ഷൂട്ടിങ്ങിനിടെ പ്രസാദ് ബെഹറ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവതി ഈ വെബ് സീരിസില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പിന്നീട് നിരവധി തവണ ഇയാള്‍ മാപ്പപേക്ഷിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇതിനുശേഷം 'മെക്കാനിക്ക്' എന്ന വെബ് സീരിസില്‍ ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരുന്നു. എന്നാല്‍ മെക്കാനിക്ക് എന്ന വെബ് സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിലും ഇയാള്‍ അതിക്രമം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 11ന് ഷൂട്ടിങ് നടക്കുന്നതിനിടെ പ്രസാദ് നടത്തിയ അതിക്രമത്തോടെയാണ് യുവതി പോലീസില്‍ പരാതി നല്‍തിയത്.
തന്റെ വസ്ത്രധാരണത്തേക്കുറിച്ച് പ്രസാദ് അശ്ലീല കമന്റുകള്‍ പറയുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇയാളെ അറസ്റ്റു ചെയ്ത് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

youtuber telugu arrested