വനിതാ എംപിയോട് അപമര്യാദ: രാഹുല്‍ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്

ഇനി ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്നാണു നിര്‍ദേശം. രാഹുല്‍ ഗാന്ധിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും വിജയ കിഷോര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

author-image
Prana
New Update
rahul and konyak

പാര്‍ലമെന്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വനിതാ എംപി നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ കിഷോര്‍ രഹത്കര്‍. ഇനി ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്നാണു നിര്‍ദേശം. രാഹുല്‍ ഗാന്ധിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും വിജയ കിഷോര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ തന്റെ അടുത്തുവന്ന് ആക്രോശിച്ചുവെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും കോണ്യാക്ക് പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ അന്തസ്സും ആത്മാഭിമാനവും രാഹുല്‍ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവര്‍ ആരോപിച്ചു.
ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ തന്നെ തടഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. സഭാ വളപ്പില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബിജെപി എംപിയെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രവേശിക്കുന്നത് ബിജെപി എംപിമാര്‍ തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.

rahul gandhi notice Women Commission indecency