ബിജെപിക്ക് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ അന്തരിച്ചു

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിൻവലിച്ചത്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരുന്നു. ബാക്കി പിന്തുണ പിൻവലിക്കാതെ തുടര്‍ന്നിരുന്നത് രാകേഷ് ദൗലത്താബാദ് ആയിരുന്നു. 

author-image
Vishnupriya
New Update
ral

രാകേഷ് ദൗലത്താബാദ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ഛണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ രാകേഷ് ദൗലത്താബാദ്(44) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിൻവലിച്ചത്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായിരുന്നു. ബാക്കി പിന്തുണ പിൻവലിക്കാതെ തുടര്‍ന്നിരുന്നത് രാകേഷ് ദൗലത്താബാദ് ആയിരുന്നു. 

രാകേഷ് ദൌലത്തബാദിന്‍റെ വിയോഗത്തോടെ ഹരിയാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 87 ആയി. ഇതോടെ ഹരിയാനയിൽ സർക്കാരിന് വേണ്ട കേവലഭൂരിപക്ഷം 44 ആയെങ്കിലും ബിജെപിക്ക് 42 എംഎൽഎമാരുടെ പിന്തുണ മാത്രമേ നിലവിലുള്ളു. ലോക്സഭ തെരഞ്ഞെടുപ്പിനിടെ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

BJP independent mla