ഇന്ത്യ-ഭൂട്ടാന്‍ റെയില്‍ ശൃംഖല; 4,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ഇന്ത്യയും ഭൂട്ടാനും രണ്ട് പ്രധാന ക്രോസ്-ബോര്‍ഡര്‍ റെയില്‍വേ പദ്ധതികള്‍ ആരംഭിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ റെയില്‍ കണക്റ്റിവിറ്റി ആണിത്.

author-image
Biju
New Update
rail

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന കാലം ഉടന്‍തന്നെ യാഥാര്‍ഥ്യമാകും. അതിര്‍ത്തി കടന്നുള്ള റെയില്‍ പാത വികസനങ്ങള്‍ക്കായി 4,000 കോടിയുടെ നിക്ഷേപ പദ്ധതിക്ക് ഇന്ത്യയും ഭൂട്ടാനും അംഗീകാരം നല്‍കി. ഇന്ത്യയിലെ അസമില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും ഭൂട്ടാനിലേക്ക് കണക്ടിവിറ്റി നല്‍കുന്ന രണ്ട് റെയില്‍ പദ്ധതികള്‍ ആണ് തയ്യാറായിരിക്കുന്നത്.

ഇന്ത്യയും ഭൂട്ടാനും രണ്ട് പ്രധാന ക്രോസ്-ബോര്‍ഡര്‍ റെയില്‍വേ പദ്ധതികള്‍ ആരംഭിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ റെയില്‍ കണക്റ്റിവിറ്റി ആണിത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദബന്ധത്തിലെ ഒരു നാഴികക്കല്ലായി ഇനി ഈ റെയില്‍പാത മാറുന്നതായിരിക്കും.

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയിലുള്ള ചരക്ക് നീക്കം കൂടി മെച്ചപ്പെടുത്താന്‍ പുതിയ റെയില്‍ ശൃംഖല ലക്ഷ്യമിടുന്നു. ഭൂട്ടാന്റെ വിദേശകാര്യ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ വെച്ച് ഈ പദ്ധതികള്‍ക്കായുള്ള ധാരണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ആസാമിനെ ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന, കൊക്രജാര്‍ മുതല്‍ ഗെലെഫു വരെയുള്ള ഒരു പാതയും, പശ്ചിമ ബംഗാളിനെ ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന, ഇന്ത്യയിലെ ബനാര്‍ഹട്ട് മുതല്‍ ഭൂട്ടാനിലെ സാംത്സെ വരെയുള്ള മറ്റൊരു പാതയുമാണ് ഈ ക്രോസ് ബോര്‍ഡര്‍ റെയില്‍ പദ്ധതിയില്‍ ഉള്ളത്.