പോരാട്ടം അവസാനിച്ചിട്ടില്ല; പ്രതീക്ഷയില്ലെന്ന് ഇന്ത്യ മുന്നണി

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവവിന്ദ് കെജ്രിവാള്‍, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല ,ശരദ് പവാര്‍, അഖിലേഷ് യാദവ് തുടങ്ങി ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തില്‍ എത്തിയിരുന്നു.

author-image
Rajesh T L
New Update
mallikarjun kharge

INDIA bloc confident of winning 295 seats, says NDA will get 235 as voting ends

Listen to this article
0.75x 1x 1.5x
00:00 / 00:00

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ യോഗം ചേര്‍ന്ന് ഇന്ത്യമുന്നണി നേതാക്കള്‍.വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് വിലയിരുത്താനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല, എല്ലാ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും അതീവ ജാഗ്രതയിലാണ്, തങ്ങള്‍ സര്‍വ ശക്തിയുമുപയോഗിച്ച് പോരാടി,ജനങ്ങളില്‍ നല്ല വിശ്വാസമുണ്ട്. ഇന്ത്യ മുന്നണി 295 സീറ്റ് നേടുമെന്നും ഖാര്‍ഗെ പറഞ്ഞു.സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവവിന്ദ് കെജ്രിവാള്‍, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല ,ശരദ് പവാര്‍, അഖിലേഷ് യാദവ് തുടങ്ങി ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തില്‍ എത്തിയിരുന്നു.

 

INDIA Bloc