/kalakaumudi/media/media_files/Gs85kbf21sq0E78yIlSb.jpg)
Delhi ministers and AAP leaders Atishi Singh, Gopal Rai and Saurabh Bharadwaj with Delhi Congress President Arvinder Singh Lovely and others during a press conference
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആത്മി പാർട്ടി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധ റാലിയുമായി ഇൻഡ്യ സഖ്യം.മാർച്ച് 31നാണ് ഇൻഡ്യ സഖ്യം മെഗാറാലി സംഘടിപ്പിച്ചിരിക്കുന്നത്.ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാൽ റായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ റാലിയിൽ പ​ങ്കെടുക്കും.
കെജ്രിവാളിന്റെ അറസ്റ്റിൽ ഭരണഘടനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ രോഷം കൊള്ളുകയാണ്. കെജ്രിവാളിന്റെ മാത്രം കാര്യമല്ല, ഇത് എതിർക്കുന്നവരെ ഒന്നൊന്നായി തുടച്ചുനീക്കാനാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്നും ഗോപാൽ റായ് പറഞ്ഞു.
കേന്ദ്ര ​അന്വേഷണഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരു​പയോഗം ചെയ്യുകയാണ്.
പ്രതിപക്ഷ എം.എൽ.എമാരിൽ ചിലരെ വിലക്കെടുക്കുന്നു. അല്ലാത്തവരെ ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേർക്കുന്നു. അതിലും വഴങ്ങാത്തവരെ കള്ളക്കേസുകൾചുമത്തി ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിപ്ലവ സമരങ്ങൾക്ക് വേദിയായ രാംലീല മൈതാനത്തിലാകും റാലിയെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
