വോട്ടെണ്ണലിൽ സുതാര്യത വേണം, തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ സഖ്യം

പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ നടപടികൾ ചിത്രീകരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

author-image
Vishnupriya
Updated On
New Update
seetha

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു.

പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ നടപടികൾ ചിത്രീകരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

loksabha elelction 2024 India block