/kalakaumudi/media/media_files/7Agtgv9eHAp9eNliIBCr.jpeg)
India block on Election 2024
വോട്ടെണ്ണലിനെ കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാന്‍ ഇന്ത്യ മുന്നണി നേതാക്കള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തലുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് 295 സീറ്റുകള്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.ഇന്ത്യ മുന്നണി യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് വിലയിരുത്താനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല, എല്ലാ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും അതീവ ജാഗ്രതയിലാണ്, തങ്ങള്‍ സര്‍വ ശക്തിയുമുപയോഗിച്ച് പോരാടി,ജനങ്ങളില്‍ നല്ല വിശ്വാസമുണ്ട്. ഇന്ത്യ മുന്നണി 295 സീറ്റ് നേടുമെന്നും ഖാര്‍ഗെ പറഞ്ഞു.