/kalakaumudi/media/media_files/wf3QO2aqS0Zykru2CTgJ.jpeg)
India block on Election 2024
വോട്ടെണ്ണല്‍ സൂതാര്യമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ആവശ്യം അറിയിച്ച് ഇന്ത്യാ മുന്നണി നേതാക്കള്‍. കൂടിക്കാഴ്ചയില്‍ നിരവധി ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നേതാക്കള്‍ ഉന്നയിച്ചത്.ആദ്യം പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണണമെന്നായിരുന്നു ഇന്ത്യാ മുന്നണിയുടെ പ്രധാന ആവശ്യം. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന് ശേഷം മാത്രമേ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണാന്‍ പാടുള്ളൂ എന്ന് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് ചര്‍ച്ചയിലെ വിഷയങ്ങള്‍ നേതാക്കള്‍ വിശദീകരിച്ചു. മുമ്പ് പല തവണ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം പോസ്റ്റല്‍ വോട്ട് എണ്ണിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഇനി ആവര്‍ത്തികരുതെന്ന് കമ്മീഷനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന് പുറമേ വോട്ടെണ്ണല്‍ സുതാര്യമായി നടക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും യാതൊരു അട്ടിമറിയും ഉണ്ടാകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി തുടങ്ങി ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായയി കൂടിക്കാഴ്ച നടത്തിയത്.