ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ ;അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും

അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള എഫ്ടിഎ ചർച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാർ ഈ വർഷം അവസാനം ഒപ്പിട്ടേക്കും

author-image
Devina
New Update
europian

ന്യൂഡൽഹി: ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു ഉച്ചകോടിയിൽ വെച്ചാകും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി അധികൃതർ സൂചിപ്പിച്ചു.നീണ്ട 18 വർഷത്തെ ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള എഫ്ടിഎ ചർച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാർ ഈ വർഷം അവസാനം ഒപ്പിട്ടേക്കും.

അടുത്ത വർഷം മുതൽ കരാർ പ്രാബല്യത്തിൽ വരും. കരാറുകളിൽ ഇരുകൂട്ടരും തമ്മിൽ വ്യാപാരം നടത്തുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം എണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യും.

 ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ശതമാനത്തിൽ നിന്നും 40 ശതമാനമായി കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഇന്ത്യയിൽ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും.

എന്നാൽ കരാർ പ്രഖ്യാപിച്ചാലും യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. 2007ൽ ആരംഭിച്ച് 2022ൽ പുനഃരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയത്. കരാർ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.