ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ഐഎസ്‌ഐ ,തകര്‍ത്ത് ഇന്ത്യ

സംഭവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി.നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി , റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.

author-image
Sneha SB
New Update
IS

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം തകര്‍ത്തു.സംഭവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി.നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി , റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.മൂന്ന് മാസങ്ങളായി നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്.ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകള്‍ ,ചിത്രങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനായി ഒരു നേപ്പാള്‍ സ്വദേശി ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.ജനുവരിയിലാണ് വിവരം ലഭിക്കുന്നത്, അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.ഡല്‍ഹി സൈനികകേന്ദ്രത്തില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിച്ച ശേഷം പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്‍സാരി പിടിയിലായത്.തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ തനിക്ക് ഡല്‍ഹിയില്‍ സഹായം ചെയ്തിരുന്നത് റാഞ്ചി സ്വദേശിയാണെന്ന വിവരത്തെത്തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഖത്തറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാളെ ഐഎസ്‌ഐ റിക്രൂട്ട് ചെയ്യുന്നത്.തുടര്‍ന്ന് പാക്കിസ്ഥാനിലെത്തിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

delhi terror attack ISIS terrorist