/kalakaumudi/media/media_files/2026/02/06/gcc-2026-02-06-13-49-23.jpg)
ന്യൂഡൽഹി: ഇന്ത്യയും 6 ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള ചർച്ചകൾക്ക് ഔദ്യോഗിക തുടക്കമായി.
ചർച്ചയിലെ പരിഗണനാ വിഷയങ്ങൾ അന്തിമമാക്കി ധാരണപത്രം ഒപ്പിട്ടു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയാണ് ജിസിസിയിലെ അംഗങ്ങൾ.
രാജ്യാന്തരത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സമയത്ത് ഈ കരാറിന് വലിയ പ്രാധാന്യമുണ്ടെന്ന് ഡോ.റസഅൽമർസൂഖി പറഞ്ഞു.
രാജ്യാന്തര സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഭീഷണികൾ നേരിടാൻ ഈ സമയത്ത് കൂടുതൽ സഹകരണം ആവശ്യമാണ്.
ഈ കരാർ ഇന്ത്യയുടെയും ജിസിസി രാജ്യങ്ങളുടെയു ഭക്ഷ്യഊർജ സുരക്ഷഉറപ്പാക്കും. ജിസിസി രാജ്യങ്ങൾക്ക് ആവശ്യമായ ഒട്ടേറെ ഉൽപന്നങ്ങളും സേവനങ്ങളും നൽകാൻ ഇന്ത്യൻ യുവതലമുറയ്ക്കു സാധിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
