വിദ്യാഭ്യാസ വ്യവസായ സഹകരണം ശക്തമാക്കി ഇന്ത്യ-ജർമനി 19 കരാറുകൾ

വിദ്യാഭ്യാസം സാങ്കേതികവിദ്യ സുപ്രധാന ധാതുക്കൾ തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ ജർമനി ഉഭയകക്ഷി ചർച്ച ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും ഒപ്പിട്ടു

author-image
Devina
New Update
narendra japan

ന്യൂഡൽഹി: വിദ്യാഭ്യാസം സാങ്കേതികവിദ്യ സുപ്രധാന ധാതുക്കൾ തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ ജർമനി ഉഭയകക്ഷി ചർച്ച ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും ഒപ്പിട്ടു. 

ജർമൻ ചാൻസ്‌ലർ ഫ്രിഡറിഷ് മേർട്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമായത്.

 ജർമൻ വിമാനത്താവളങ്ങളിൽ ഇന്ത്യക്കാർക്ക് വിസരഹതി ട്രാൻസിറ്റ് സൗകര്യം അനുവദിക്കും.

പ്രതിരോധ വ്യവസായ മേഖലയിലെയും പങ്കാളിത്തം ശക്തിപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് മാർഗരേഖ തയ്യാറാക്കും.

 ഇന്നലെ രാവിലെ അഹമ്മദാബാദിലെത്തിയ ഫ്രീഡ്‌റിഷ് മേർട്‌സ് പ്രധാനമന്ത്രി മോദിക്കൊപ്പം സബർമതി ആശ്രമം സന്ദർശിച്ചു.