അരിവാള്‍ രോഗത്തിനെതിരേ ജീന്‍ തെറാപ്പി വികസിപ്പിക്കാന്‍ ഇന്ത്യ

കടുത്ത വിളര്‍ച്ച, കൈ കാല്‍ സിന്‍ഡ്രോം, വളര്‍ച്ച വൈകല്‍, അപസ്മാരം, ഹൃദയാഘാതം, കോമ തുടങ്ങിയവ അരിവാള്‍ രോഗം മൂലം ഉണ്ടാകാം.

author-image
Prana
New Update
do

India getting close to developing gene therapy for sickle cell disease

Listen to this article
0.75x1x1.5x
00:00/ 00:00

അരിവാള്‍ കോശ രോഗത്തെ തടയാന്‍ ജീന്‍ തെറാപ്പി വികസിപ്പിക്കാന്‍ ഇന്ത്യ. 2025 ജനുവരിയോടെ ഇന്ത്യയുടെ പരീക്ഷണം ഫലം കാണും എന്നാണ് സൂചന. ജീന്‍ എഡിറ്റിംഗ് ടൂളായ ഇഞകടജഞ ഇ9െ ഉപയോഗിച്ച് ഒരു ജീന്‍ തെറാപ്പി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതകരോഗമാണ് സിക്കില്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ കോശ രോഗം. അരിവാള്‍ രൂപത്തിലുള്ള ചുവന്ന രക്താണുക്കള്‍ രക്തക്കുഴലുകളില്‍ കുടുങ്ങി രക്തയോട്ടത്തെ തടയുകയും വേദനക്കും ടിഷ്യൂ തകരാറിനും കാരണമാകുകയും ചെയ്യുന്നതാണ് അരിവാള്‍ രോഗം.
കടുത്ത വിളര്‍ച്ച, കൈ കാല്‍ സിന്‍ഡ്രോം, വളര്‍ച്ച വൈകല്‍, അപസ്മാരം, ഹൃദയാഘാതം, കോമ തുടങ്ങിയവ അരിവാള്‍ രോഗം മൂലം ഉണ്ടാകാം. ജനിതകമായി ലഭിക്കുന്ന രോഗം സാധാരണയായി ആദിവാസികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇന്ന് അരിവാള്‍ രോഗം തടയാനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും വരുന്നത്.

sickle cell