ഇന്ത്യൻ കിരീട സ്വപ്നം തകർന്നു

ഇന്ന് നടന്ന ഹോക്കി സെമി ഫൈനലിൽ ഇന്ത്യക്ക് തോൽവി

author-image
Vineeth Sudhakar
New Update
IMG_0352

ഇന്ന് നടന്ന ജൂനിയർ  ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നേരിട്ടു. സെമി ഫൈനലിൽ ജർമ്മനിയോട് ഏറ്റുമുട്ടിയ ഇന്ത്യൻ ടീം 1-5 എന്ന സ്കോറിന് പരാജയപ്പെട്ടു.നിലവിലെ ചാമ്പ്യൻമാരായ ജർമ്മനി മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി. ആദ്യ 50 മിനിറ്റുകളിൽ ഇന്ത്യയെ ഗോൾ നേടാൻ അനുവദിക്കാതെ 5 ഗോളുകൾ നേടി അവർ മുന്നേറുകയായിരുന്നു.51-മത്തെ  മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ അൻമോൾ എക്ക ഗോളാക്കി മാറ്റിയതാണ് ഇന്ത്യയുടെ ഏക ഗോൾ.മലയാളിയും ഇതിഹാസ ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷാണ്  ഇന്ത്യൻ  ടീമിന്റെ നിലവിലെ പരിശീലകൻ.ഇന്ത്യയെ തോൽപ്പിച്ച ജർമ്മനി ഫൈനലിൽ സ്പെയിൻ ആയി ഏറ്റ് മുട്ടും.ആദ്യ സെമിയിൽ അർജന്റീനയെ 2-1 ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.