ഇസ്രയേല്‍ ധനമന്ത്രി ഇന്ന് ഇന്ത്യയില്‍; നിക്ഷേപ ഉടമ്പടി ഒപ്പിടും

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി മാത്രമല്ല, മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സന്ദര്‍ശിക്കുന്നുണ്ട്.

author-image
Biju
New Update
stromich

ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടന്‍. ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവയ്ക്കുന്ന ഈ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനു നിലമൊരുക്കും. ഇന്നാണു സ്‌മോട്രിച്ച് ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച മടങ്ങും.

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി മാത്രമല്ല, മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സന്ദര്‍ശിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്ന നാലാമത്തെ ഇസ്രയേല്‍ മന്ത്രിയാണ് സ്‌മോട്രിച്ച്. ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാര്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു.