'സമാധാനത്തിന്റെ മൂല്യം ഇന്ത്യക്ക് അറിയാം': ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് ഗൗതം അദാനി

'സമാധാനം ഒരിക്കലും സൗജന്യമല്ല; അത് നേടിയെടുക്കുന്നതാണ് എന്ന് അവരുടെ ധൈര്യം നമ്മെ ഓര്‍മ്മിപ്പിച്ചു. സ്വപ്നം കാണാനും, പണിയാനും, നയിക്കാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നവരുടെ ചുമലില്‍ ഉറച്ചുനില്‍ക്കുന്നു.'

author-image
Sneha SB
New Update
GOUTHAM ADANI

ന്യൂഡല്‍ഹി : ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണത്തിന് പ്രത്യാക്രമണം എന്ന നിലയില്‍ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്  ഇന്ത്യന്‍ സായുധ സേനയെ പ്രശംസിച്ച് ഗൗതം അദാനി.'ഓപ്പറേഷന്‍ സിന്ദൂറില്‍, യൂണിഫോമിലുള്ള നമ്മുടെ ധീരരായ പുരുഷന്മാരും സ്ത്രീകളും ഉയര്‍ന്നുനിന്നു. പ്രശസ്തിക്കോ മെഡലുകള്‍ക്കോ വേണ്ടിയല്ല - കടമയ്ക്ക്‌വേണ്ടി,' അദാനി ഗ്രൂപ്പ് ഓഹരി ഉടമകളുടെ 33-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദാനി സംസാരിച്ചത്.

'സമാധാനം ഒരിക്കലും സൗജന്യമല്ല; അത് നേടിയെടുക്കുന്നതാണ് എന്ന് അവരുടെ ധൈര്യം നമ്മെ ഓര്‍മ്മിപ്പിച്ചു. സ്വപ്നം കാണാനും, പണിയാനും, നയിക്കാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നവരുടെ ചുമലില്‍ ഉറച്ചുനില്‍ക്കുന്നു. സമാധാനത്തിന്റെ മൂല്യം ഇന്ത്യയ്ക്ക് അറിയാമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാണിച്ചുതന്നു, പക്ഷേ ആരെങ്കിലും നമുക്ക് ഒരു കണ്ണ് കാണിച്ചാല്‍, അവരുടെ ഭാഷയില്‍ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അദാനി ഡിഫന്‍സിന്റെ ഡ്രോണുകള്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ ഡ്രോണുകള്‍ ആകാശത്തിലെ കണ്ണുകളും ആക്രമണത്തിന്റെ വാളുകളുമായി മാറി, ഞങ്ങളുടെ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ ഞങ്ങളുടെ സേനയെയും പൗരന്മാരെയും സംരക്ഷിക്കാന്‍ സഹായിച്ചു. ഞാന്‍ എപ്പോഴും വിശ്വസിച്ചതുപോലെ, ഞങ്ങള്‍ സുരക്ഷിത മേഖലകളിലല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമുള്ളിടത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു,' എന്നും അദാനി പറഞ്ഞു.

operation sindoor adani