ഇന്ത്യ ന്യൂസീലൻഡ് സ്വതന്ത്രവ്യാപാരകരാർ അന്തിമമായി

450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്. പകരം ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും

author-image
Devina
New Update
karar

ന്യൂഡൽഹി: 9 മാസത്തെ ചർച്ചയ്‌ക്കൊടുവിൽ റെക്കോർഡ് വേഗത്തിൽ ഇന്ത്യ ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളും ചേർന്ന് അന്തിമമാക്കി.

7 മുതൽ 8 മാസത്തിനകം കരാർ  ഒപ്പിടും.

അടുത്തവർഷം തന്നെ പ്രാബല്യത്തിലാക്കാനാണ് ശ്രമം. 

കരാർ അന്തിമമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും തമ്മിൽ ഫോൺ സംഭാഷണം നടത്തി.

കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്നു കയറ്റിയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും തീരുവരഹിതമാക്കും.

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌മേൽ നിലവിൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലാൻഡ് ചുമത്തുന്നത്.

 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്.
പകരം ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.

അടുത്ത 15 വർഷത്തിനിടയിൽ ന്യൂസീലൻഡിൽ നിന്ന് 2,000കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം.

പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താൽക്കാലിക തൊഴിൽ വീസകൾ, ന്യൂസീലാൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതിവാരം 20 മുതൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻഅവസരം.  

ന്യൂസീലാൻഡിൽബിരുദം പൂർത്തിയാക്കിയവർക്ക് 2 വർഷവും പിഎച്ച്ഡി ചെയ്തവർക്ക് 4 വർഷവും അവിടെ ജോലി ചെയ്യാൻ അനുമതിയുണ്ടാകും;

 ന്യൂസീലാൻഡിൽ ഹ്രസ്വകാലത്തേക്കു വന്നുജോലി ചെയ്യാനായി ഇന്ത്യക്കാർക്ക് ഓരോ വർഷവും 1,000 വർക് ആൻഡ് ഹോളിഡേ വീസകൾ.

 കിവി, ആപ്പിൾ, തേൻ ഉൽപാദനത്തിൽ ഇന്ത്യൻ കർഷകർക്ക് വൈദഗ്ധ്യം നൽകുന്നതിനായി ന്യൂസീലാൻഡ് അഗ്രി-ടെക്‌നോളജി ആക്ഷൻ പ്‌ളാൻ, ഇന്ത്യൻ മരുന്നുകൾക്ക് രാജ്യാന്തര ഏജൻസികൾ നൽകിയ ക്‌ളിയറൻസ് ന്യൂസീലാൻഡ് അംഗീകരിക്കുമെന്നതിനാൽ അധിക പരിശോധന ആവശ്യമായി വരില്ല.