ഇന്ത്യ പാക് വെടിനിർത്താലുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അവകാശ വാദങ്ങൾ നിഷേധിച്ച് ഇന്ത്യ. അമേരിക്കൻ ഇടപെടൽ മൂലമാണ് ഇന്ത്യ- പാക് വെടിനിർത്തൽ സാധ്യമായതെന്നായിരുന്നു ട്രമ്പിന്റെ അവകാശവാദം. ആണവായുധമാണ് ഒഴിവാക്കിയതെന്നും വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായതെന്നും ട്രമ്പ് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ അമേരിക്കയുള്ള സംഭാഷണങ്ങളിൽ ഒരു ഘട്ടത്തിൽ പോലും വെടിനിർത്തലിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് ഇന്ത്യ ഈ വാദം നിഷേധിച്ചു. അമേരിക്കൻ വൈസ് പ്രസിഡൻഡ് ജെ ഡി വാൻസുമായി വിദേശ്യകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ വ്യാപാരബന്ധത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നാണ് ഭരണ പക്ഷം വ്യക്തമാക്കിയത്.
വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ട്രമ്പ് ഇത്തരം ഒരു പരാമർശം നടത്തിയത്. സമൂഹ മാധ്യമത്തിലൂടെയും അമേരിക്കൻ മധ്യസ്ഥതയിലാണ് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് ട്രമ്പ് അവകാശ വാദങ്ങൾ നടത്തിയിരുന്നു. എന്നാൽ വെടി നിർത്തലിനുള്ള ചർച്ചകൾ സൈനിക തലത്തിൽ മാത്രമാണ് നടന്നതെന്നും മറ്റൊരു രാജ്യവുമായും ഇതേകുറിച്ച് കൂടി ആലോചിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.