/kalakaumudi/media/media_files/2025/04/03/krkDXIBqf3pZTCgzs9TF.jpg)
h5n1
ആന്ധ്രാപ്രദേശിലെ പല്‍നാടു ജില്ലയിലെ നരസറാവുപേട്ടില്‍ രണ്ടുവയസ്സുകാരി എച്ച് ഫൈവ് എന്‍ വണ്‍ പക്ഷിപ്പനി ബാധിച്ചു മരിച്ചു. ഫെബ്രുവരി 26 ന് പാകം ചെയ്യാത്ത കോഴിമാംസം കഴിച്ചതില്‍ നിന്നും കുട്ടിക്ക് അണുബാധയുണ്ടായതാണ് മരണകാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
ചെറിയ പനിയും വയറിളക്കവുമാണ് ലക്ഷണങ്ങളായി ഉണ്ടായത്.അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ നല്കിയെങ്കിലും, സ്ഥിതി കൂടുതല്‍ വഷളമാവുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വിവിധ ബോധവല്‍ക്കരണ പരിപാടികളും സംസ്ഥാനത്ത് നടക്കുന്നുണ്ട്.