ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ സിനിമാനിർമാതാവ് കലാനിധി മാരൻ; ആസ്തി 33,400 കോടി

എന്നാൽ ശതകോടീശ്വരനായ നിർമാതാവ് ബോളിവുഡിലല്ല. ടോളിവുഡിലാണ്. അത് മറ്റാരുമല്ല തമിഴ് നിർമ്മാതാവും കൊടികുത്തിയ വ്യവസായിയുമായ സൺ ഗ്രൂപ്പ് സ്ഥാപകൻ കലാനിധി മാരനാണ്.

author-image
Anagha Rajeev
New Update
kalanidhi maran
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ബോളിവുഡാണ്. അതുകൊണ്ട് തന്നെ ബോളിവുഡിലെ നിർമ്മാതാക്കളും അഭിനേതാക്കളും സംവിധായകരും എല്ലാം പ്രശസ്തരാണ്. പ്രശസ്തി മാത്രമല്ല സമ്പരുമാണ്. ഇന്ത്യൻ അഭിനേതാക്കൾ എന്ന് പറയുമ്പോൾ ഓർക്കുക  ഷാറുഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നീ പേരുകളാണ്. നിർമ്മാതാക്കൾ എന്നുപറയുമ്പോൾ സംവിധായകർ കൂടിയായ കരൺ ജോഹർ, ആദിത്യ ചോപ്ര എന്നിവരുടെ പേരുകളും.

ബോളിവുഡ് സിനിമാ വ്യവസായം നിയന്ത്രിക്കുന്നതുകൊണ്ട് ഏറ്റവും ആസ്തിയുള്ള നിർമ്മാതാക്കളായി കരൺ ജോഹർ, ആദിത്യ ചോപ്ര എന്നിവർ മാറേണ്ടതാണ്. ഇന്ത്യയിൽ ഏറ്റവും ധനികരായവരുടെ ഹുറുൺ ഇന്ത്യ 2024 ലിസ്റ്റിൽ ഷാറുഖ് ഖാന്റെ ആസ്തി 7,300 കോടി രൂപയാണ്. അമിതാഭ് ബച്ചന്റെയും കുടുംബത്തിന്റെയും ആകെ സമ്പത്ത് 1,600 കോടി രൂപയാണ്. കരൺ ജോഹറിന്റെ ആസ്തി 1,400 കോടി രൂപയും.

എന്നാൽ ശതകോടീശ്വരനായ നിർമാതാവ് ബോളിവുഡിലല്ല. ടോളിവുഡിലാണ്. അത് മറ്റാരുമല്ല തമിഴ് നിർമ്മാതാവും കൊടികുത്തിയ വ്യവസായിയുമായ സൺ ഗ്രൂപ്പ് സ്ഥാപകൻ കലാനിധി മാരനാണ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ കുടുംബാംഗമാണ് കലാനിധി. കലാനിധിമാരന് ബോളിവുഡുമായി ഒരു ബന്ധവുമില്ല. തമിഴ് സിനിമാരംഗത്ത് മാത്രമാണ് അദ്ദേഹത്തിന്റെ സ്വാധീനം.

ഹുറുൺ ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏറ്റവും ആസ്തിയുള്ള ഇന്ത്യൻ വ്യവസായികളുടെ ലിസ്റ്റിൽ കലാനിധി മാരൻ 80-ാം സ്ഥാനത്താണ്. മാരന്റെ നിലവിലെ ആസ്തി 33,400 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ അദ്ദേഹത്തിന്റെ റാങ്കിങ് അഞ്ച് എണ്ണം കുറഞ്ഞെങ്കിലും സമ്പത്തിൽ 34% വർധനവ് ഉണ്ടായിട്ടുണ്ട്. മാരന്റെ ഉടമസ്ഥതയിലുള്ള സൺ ഗ്രൂപ്പിന് 30ൽ അധികം ടെലിവിഷൻ ചാനലുകൾ, രണ്ട് പത്രങ്ങൾ, അഞ്ച് മാസികകൾ, സൺ പിക്ചേഴ്സ് സിനിമാ നിർമ്മാണ കമ്പനി, സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സൺ എൻഎക്സ്ടി, ഡിടിഎച്ച് സേവനമായ സൺ ഡയറക്ട് എന്നിവയുണ്ട്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ കളിക്കുന്ന സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പും അദ്ദേഹത്തിന്റേതാണ്.

തമിഴ്‌നാട്ടിൽ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബമാണ് കരുണാനിധിയുടേത്. ഈ കുടുംബത്തിലെ പ്രധാനിയായ മുരശൊലി മാരന്റെ മകനാണ് കലാനിധി. ഡിഎംകെയുടെ പ്രമുഖ നേതാവായിരുന്നു മുരശൊലി. ചെന്നൈയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കലാനിധി യുഎസിലെ പെൻസിൽവാനിയയിലെ സ്‌ക്രാന്റൺ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടി. 1993ൽ ആണ് സൺ ടിവി ആരംഭിച്ചത്. അതാണ് പിന്നീട് സൺ ഗ്രൂപ്പ് ആയത്.

Kalanidhi Maran